അമ്പലപ്പുഴ: എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 'സ്നേഹവന്ദനം ' എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, ബി.വിജയകുമാർ, ജയശ്രീ ശ്രീകുമാർ ,ശ്രീജാ സന്തോഷ്, വിഷ്ണുപ്രസാദ്, അഫ്സൽ കാസിം, ജി.രാധാകൃഷ്ണൻ ,പി.പുരുഷോത്തമൻ, എസ്.ഗോപകുമാർ, ബാബു മാർക്കോസ്, രതീഷ് മജീഷ്യൻ, സമീർ എന്നിവർ പ്രസംഗിച്ചു.