പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഇന്ന് ഉച്ചക്ക് 1.30 ന് മാവിൻ ചുവട് ജംഗ്ഷനിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം.പ്രമോദ്, മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.എസ് ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിൽജാ സലിം, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ദിപീഷ് തുടങ്ങിയവർ സംസാരിക്കും.