mklm
സ്കൂൾ മാനേജർ അനിയൻ പതാക ഉയർത്തി

മുതുകുളം: ഒളിംമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് വിജയാശംസ നേർന്ന് ചിയർ ഫോർ ഇൻഡ്യ കാമ്പെയ്ൻ ന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ നെറ്റ് ബാൾ അസോസിയേഷനും സംയുക്തമായി നടത്തിയ 'ഷൂട്ട് ദ് ബാൾ' മുതുകുളം സമാജം എച്ച്.എസ്.എസി​ൽ നടന്നു. നെറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സുനിൽ കൊപ്പാറേത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. മുതുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്. എസ്. എൽ.സി​ക്ക് മുഴുവൻ എ പ്ളസ് വാങ്ങിയ നെറ്റ് ബാൾ താരങ്ങൾക്കുള്ള എൻഡോവ്മെന്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ മാനേജർ അനിയൻ പതാക ഉയർത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓച്ചിറ ചന്ദ്രൻ , ഡോ. സന്തോഷ്, ഗീതാ ശ്രീജി, ശ്രീജി പ്രകാശ് ,അസോസിയേഷൻ സെക്രട്ടറി എസ്.കെ ജയകമാർ, സ്പോർട്സ് കൗൺസിൽ മെമ്പർ സന്തോഷ് കൊച്ചുപറമ്പിൽ, രൻജു സക്കറിയ, സുരേഷ് കുമാർ, അരുൺ, ശങ്കർ., ഹരികുമാർ,ആദർശ് തുടങ്ങിയവർ പങ്കെടുത്തു.