ആലപ്പുഴ : വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മൊബൈൽ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ എട്ട് മൊബൈൽ ഫോണുകൾ സ്റ്റാഫ് സെക്രട്ടറി ടി.എ.അനീഷിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഏറ്റുവാങ്ങി വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈലയക്ക് കൈമാറി. അഡ്മിനിസ്‌ട്രേറ്റീവ് അസ്സിസ്റ്റന്റിന്റെ ചുമതലയുള്ള മിനിതോമസ് കടവിൽ, ബീന ബീഗം, എൻ.അരുൺകുമാർ, ബി.എ.സജീർ തുടങ്ങിയവർ സംസാരിച്ചു.