ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിക്കെതിരെ കേരള ഇലക്‌ട്രേിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ( ഐ.എൻ.ടി.യു.സി) വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധിച്ചു. മുൻ എം.എൽ.എ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്‌തു. ഡിവിഷൻ പ്രസിഡന്റ് പി.എസ്. ബിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോണി ഫ്രാൻസിസ്, ഡിവിഷൻ കോ - ഒാർഡിനേറ്റർ എം.എസ്. സജീർ, വനിതാ വിഭാഗം കോ - ഓർഡിനേറ്റർ സിന്ധ്യ കാർഡോസ്, ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് എസ്. സനാബ് എന്നിവർ പ്രസംഗിച്ചു.