s

പൂച്ചാക്കൽ: അംബേദ്കർ ഗ്രാമമായ തൈക്കാട്ടുശേരി ഉളവയ്പ്പിൽ സമ്പൂർണ്ണ വാക്സിനേഷൻ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. ക്ലേയ്‌സിസ് ടെക്നോളജീസ് മാനേജിംഗ്‌ ഡയറക്ടർ ഉളവയ്പ് ഇടവന്തല പാറായിൽ വിനോദ് തരകൻ ഇതിനു് വേണ്ടിയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കും. എഴുന്നൂറിലധികം പേരാണ് പ്രാഥമിക ലിസ്റ്റിൽ ഉള്ളത്. കൊച്ചിയിലെ ആംസ്റ്റർ മെഡിസിറ്റിയിലെ മെഡിക്കൽ ടീമാണ് വാക്സിനേഷന് എത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചാൽ സമയവും തീയതിയും അറിയിക്കും. ആൻ്റിജൻ ടെസ്റ്റ് നടത്താനുള്ള സംവിധാനവും ഇവിടെ സജ്ജമാക്കുമെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ പറഞ്ഞു.