bjp
പടനിലത്ത് സ്കൂളിലെ അഴിമതിയുമായി ബന്ധപ്പെട്ട് താമരക്കുളം കിഴക്ക്-പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന പ്രതിഷേധം

ചാരുംമൂട് : പടനിലം സ്കൂളിൽ അഴിമതി നടത്തിയ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി താമരക്കുളം കിഴക്ക്-പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പന്തംകൊളുത്തി പ്രകടനവും പതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. പടിഞ്ഞാറൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട് , കിഴക്കൻ ഏരിയ പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത്, പാർലമെന്ററി പാർട്ടി ലീഡർ സുരേഷ് കുമാർ , ആനന്ദകുമാർ , സതീഷ് ജി എസ് , താമരക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ദീപ, ദീപ ജ്യോതിഷ്, ജനപ്രതിനിധികളായ ദീപക്, ആര്യ തുടങ്ങിയവർ സംസാരിച്ചു. പ്രകാശ് വേടരപ്ലാവ്, വിഷ്ണു എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.