s

ചേർത്തല: ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചേർത്തല സെന്ററിൽ പി.എസ്.സി അംഗീകൃത, സർക്കാർ ആനൂകൂല്യങ്ങൾ ലഭിക്കുന്ന, ജോലി സാദ്ധ്യതയുള്ള ഹോട്ടൽ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലാവധിയിലെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ്,ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം സൗജന്യമാണ്. പ്രോസ്പെക്ടസിനും അപേക്ഷിക്കുന്നതിനും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റായ www.fcikerala.org സന്ദർശിക്കുക. ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ഫോൺ: 0478-2817234, 7012434510.