a
ഒണാട്ടുകര സ്‌പോർട്ട്സ് അക്കാദമിയുടെ ഫൂട്‌ബോൾ ടർഫ് ഉദ്ഘാടനം ഒളിംപ്യൻ അനിൽകുമാർ ഗോൾ അടിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു

മാവേലിക്കര: ടോക്കിയോ ഒളിംപിക്സ് ദിനത്തിൽ ഓണാട്ടുകര സ്‌പോർട്സ് അക്കാദമിയുടെ ഫുട്‌ബാൾ ടർഫ് ഉദ്ഘാടനം ചെയ്തു. ഒളിംപ്യൻ അനിൽകുമാർ ഗോളടിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് പി.ജി.വിഷ്ണു, കേരള പ്രീമിയർ ലീഗ് ചെയർമാൻ കെ.എ.വിജയകുമാർ, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്.രാജീവ്, തഴക്കര പഞ്ചായത്തംഗം അംബിക സത്യനേശൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ്, ഫൂട്‌ബോൾ കോച്ച് ശശി.സി.സാന്റോസ്, ഡയറക്ടർമാരായ എസ്.പ്രഹളാദൻ, രാജീവ് രാമൻ എന്നവർ സംസാരി​ച്ചു. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പി​ന്തുണ പ്രഖ്യാപിച്ച് ഷൂട്ട് അറ്റ് ഗോൾ പരിപാടിയും നടന്നു.