ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക് അടിയന്തിരമായി വാക്‌സിൻ ലഭ്യമാക്കണമെന്നു ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ വീണ്ടും മത്സ്യബന്ധനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർക്കായി വാക്‌സിനേഷൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ അടിയന്തിര തീരുമാനത്തിനായി കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.