s

ആലപ്പുഴ: ഹരിപ്പാട് നടുവട്ടം സത്യലാൽ വായനശാലയിൽ 'സ്‌നേഹഗാഥ പെൺ ജീവിതത്തിന്റെ കരുതലുകൾ' സ്ത്രീ സുരക്ഷ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. സത്യജോതി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി. സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വിനു ആർ. നാഥ്, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ ജ്യോതി ജെ., ആയാപറമ്പ് ഗവ.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് ശ്രീനി ആർ. കൃഷ്ണൻ, വീയപുരം ഗവ.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് ഡി. ഷൈനി, എസ്. സഞ്ജയ് നാഥ് തുടങ്ങിയവർ പങ്കെടുത്തു.