ആലപ്പുഴ: ജില്ലയിൽ ഇന്നലെ 986 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8206ആയി. 7.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 984 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1914 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 209870 പേർ രോഗമുക്തരായി.
ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 177 വാഹനങ്ങൾ പിടിച്ചെടുത്തു. 47 കേസുകളിൽ 20 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 12 പേർക്കും മാസ്‌ക്ക് ധരിക്കാത്തതിന് 1303 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 828 പേർക്കും എതിരെ നടപടി സ്വീകരിച്ചു.