പൂച്ചാക്കൽ: ഒറ്റയ്ക്ക് താമസിച്ചുവന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് തേവർവട്ടം മംഗലശേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ റീത്താമ്മയാണ് (77 ) മരിച്ചത്. കളമശേരിയിൽ ജോലിയുള്ള മകൻ സണ്ണി ആഴ്ചയിൽ ഒരിയ്ക്കലേ വീട്ടിൽ എത്താറുള്ളു.

വീട്ടിൽ നിന്നും രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോൾ അയൽവാസികൾ പൂച്ചാക്കൽ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്ത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മകൾ : മിനി. മരുമക്കൾ: ഡീന, ബിജു.