എരമല്ലൂർ: സ്ത്രീസുരക്ഷയ്ക്കായി ഒന്നിക്കാം എന്ന ആഹ്വാനവുമായി ബി.ഡി.ജെ. എസ്. അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 ന് രാവിലെ 10ന് എരമല്ലൂരിൽ പ്ലക്കാർഡുകളുമായി നില്പ്സമരം നടത്തും. സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബിജു മൂലയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാപ്രസിഡൻ്റ് ടി. അനിയപ്പൻ മുഖ്യാഥിതിയാകും.