ഹരിപ്പാട്: കുമാരപുരം പോത്തപ്പള്ളി കെ. കെ. കെ. വി. എം.എച്ച്. എസ് 2021-22 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആലപ്പുഴ ഡി. ഇ. ഒ റാണി തോമസ് നിർവഹിച്ചു. വി. എസ്. എസ്. സി മുൻ മാനേജറും ട്രെയിനറുമായ ഡോ.കർത്ത ലൈഫ് സ്കിൽ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് ക്ലാസ്‌ നടത്തി. ഹെഡ്മാസ്റ്റർ സുഭാഷ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ജയ.ഡി. ആർ, സ്റ്റാഫ് സെക്രട്ടറി ഡി.മാലിനി, സിന്ധു എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ എസ്. രശ്മി നന്ദി പറഞ്ഞു. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് കൺവീനർ എസ്.രശ്മി, ചെയർമാൻ ഷെഹർഷ ഫാത്തിമ, വൈസ് ചെയർമാൻ അനഘ എന്നിവർ നേതൃത്വം നൽകി​.