harichandran
ഹരിചന്ദ്രൻ

ചാരുംമൂട് : താമരക്കുളം പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർത്ഥി വേരപ്ലാവ് ഹരിഭവനത്തിൽ ശ്രീധരൻപിള്ള - പ്രഭാവതിപിള്ള ദമ്പതികളുടെ ഏക മകൻ ഹരിചന്ദ്രനെ (27) യാണ് കാണാതായത്. ഭിന്നശേഷിക്കാരനായ ഹരിചന്ദ്രൻ ശനിയാഴ്ച രാവിലെ 11 മണിയോടെ തൊട്ടടുത്ത സ്ഥലമായ ചാരുംമൂട്ടിൽ സാധനം വാങ്ങാൻ പോയിരുന്നു. ഈ സമയം പിതാവ് വീട്ടിലില്ലായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരികെയെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഹരിചന്ദ്രൻ അടൂർ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചു എന്നാൽ അടൂർ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി നടന്നു വരുന്നതായി നൂറനാട് എസ്.എച്ച്.ഒ ജഗദീഷ് പറഞ്ഞു. കാണാതാവുമ്പോൾ കളങ്ങളുള്ള ഷർട്ടാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കണ്ടുകിട്ടുന്നവർ നൂറനാട് പൊലീസ് സ്റ്റേഷനിലോ (0479 2386344) , 99539519543 എന്ന മൊബൈൽ നമ്പരിലോ അറിയിക്കുക.