പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ് ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ഷിജി, മോഹൻദാസ്, രമാ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.