മാവേലിക്കര: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഫയർ ആൻഡ് റസ്ക്യൂ വിഭാഗം മാവേലിക്കര യൂണിറ്റ് ലോക മുങ്ങിമരണ ലഘൂകരണ ദിനമായ ഇന്ന് ജല സുരക്ഷാ ദിനാചരണം നടത്തും. കാലവർഷം ശക്തമാകുന്നതോടെ അച്ചൻകോവിൽ ആറിന്റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കുട്ടികളും മുതിർന്നവരും പുഴയിൽ ഇറങ്ങുന്നത് നിയന്ത്രിക്കണമെന്നും സ്റ്റേഷൻ ഓഫീസ‌ർ ആർ.ജയദേവൻ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുക. ഫോൺ​:04792306264, 9497920083.