ഹരിപ്പാട്, മുട്ടം : മുട്ടത്തേരിൽ പരേതരായ പി.ജെ.അലക്സാണ്ടറുടെയും മറിയാമ്മ അലക്സാണ്ടറുടെയും മകൻ പ്രൊഫ. എ. മാത്യു (മത്തായിച്ചൻ, 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അഭിവന്ദ്യ യൗസേബിയോസ് തിരുമേനി ശുശ്രുഷക്ക് നേതൃത്വം നൽകും.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം മുൻ വകുപ്പ് മേധാവിയും , മുട്ടം സെന്റ് മേരീസ് പള്ളിയുടെ ട്രസ്റ്റിയും ആയിരുന്നു.
ഭാര്യ : മറിയാമ്മ (ചേച്ചമ്മ). മക്കൾ : ടിനു അലക്സ് മാത്യു (എട്ടുതറയിൽ നിധി ലിമിറ്റഡ് ), ടിജു ജോസഫ് മാത്യു (അസി. പ്രൊഫസർ, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ ), മരുമക്കൾ :ഡിറ്റി (ഡി.പി.ഒ. ആലപ്പുഴ ),ഷെറിൻബാബു (അസി. പ്രൊഫസർ, അസംഷൻ കോളേജ് ചങ്ങനാശേരി ).