ആലപ്പുഴ: മാന്നാറിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കൻ പിടിയിലായി. മാന്നാർ പഞ്ചായത്ത് കുരട്ടിശേരി പാവുക്കര വൈദ്യൻ കോളനിയിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടനെ(59)യാണ് പോക്സോ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ, എസ്.ഐമാരായ കെ.സുനുമോൻ, അരുൺ കുമാർ, ശ്രീകുമാർ, സീനിയർ സി.പി.ഒ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.