dn

മുതുകുളം : പതിനാറ് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുതിയവിള കന്നിമേൽ പടീറ്റതിൽ ബിജു -കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ദേവനാരായണൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. അമ്മയോടൊപ്പം തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ പോയ ദേവനാരായണൻ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി. പിന്നീട് അമ്മ എത്തിയപ്പോഴാണ് വീടിന്റെ മേൽക്കൂരയിൽ ഷീറ്റിട്ട കമ്പിയിൽ ദേവനാരായണൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കനകക്കുന്ന് പൊലീസ് കേസെടുത്തു.