കുട്ടനാട്: ഊരുക്കരി 1239ാം നമ്പർ സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാതരംഗിണി സ്മാർട്ട് ഫോൺ വായ്പാ വിതരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം നേട്ടം കൈവരിച്ച മിത്രക്കരി സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ, കൊടുപ്പുന്ന ഗവ.ഹൈസ്‌ക്കൂൾ എന്നി വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരെ രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രകുമാർ ആദരിച്ചു . ബാങ്ക് പ്രസിഡന്റ് കെ പി പ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.വി.പ്രിയ, രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ.വേണുഗോപാൽ, പ്രമോദ് ചന്ദ്രൻ, വാർഡ് മെമ്പർമാരായ കെ.പി.അജയഘോഷ്, ഷീന രാജപ്പൻ,, റിനേഷ് ബാബു, സുരമ്യ സനൽ, അസി. രജിസ്ട്രാർ സി.വി.പുഷ്പരാജ്, ബോർഡ് മെമ്പർമാരായ സി. കെ.ബിജു, ജോസ് വർഗ്ഗീസ്, കെ.സി.ജോസ്, ഗീതാ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി റാണി ജോസഫ് സ്വാഗതവും രാധാമണി രാജപ്പൻ നായർ നന്ദിയും പറഞ്ഞു