കുട്ടനാട്: ലയൺസ് ക്ലബ് ഒഫ് എടത്വ എലൈറ്റ് ഭാരവാഹികളായി കെ ആർ വിനീഷ് (പ്രസിഡന്റ്, തോമസ് ജോർജ്ജ് (സെക്രട്ടറി), ഫ്രാൻസിസ് തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക് ഗവർണ്ണർ സുരേഷ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജും. വഴിയോര കച്ചവടക്കാർക്കുള്ള കുടകൾ ഡിസ്ട്രിക്ട് സെക്രട്ടറി വി. എം. മാത്യുവും വിതരണംചെയ്തു. ഡിസ്ട്രിക്ട് ഡയറക്ടർ ഫ്രാൻസിസ് തോമസ്, വിന്നി ഫിലിപ്പ് ജോസഫ് ചുടുകാട്ടിൽ എന്നിവർ സംസാരിച്ചു.