കുട്ടനാട് : ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി എ.സി റോഡിൽ നടന്നുവരുന്ന പുനർനിർമ്മാണ പ്രവൃത്തികൾ അശാസ്ത്രീയമായതിനാൽ നിറുത്തിവയ്ക്കണമെന്നും ഡിസൈനിൽ മാറ്റം വരുത്തണമെന്നും സാമുദായിക ഐക്യവേദി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രവൃത്തികളിൽ പലതും എ.സി റോഡിലെ ഗതാഗതക്കുരുക്കിന് ഗുണകരമല്ലെന്നും കുട്ടനാട് സാമുദായിക ഐക്യവേദി നേതാക്കളായ ഫാ.ജോസഫ് കൊച്ചുചിറ, പ്രൊഫ.കെ പി നാരായണപിള്ള, എ.പി.ലാൽകുമാർ, സന്തോഷ് ശാന്തി, ആനന്ദ് പട്ടമന, കെ.ആർ.ഗോപകുമാർ ,വിശ്വനാഥൻ, കെ. കെ രാജു തുടങ്ങിയവർ പറഞ്ഞു