ചാരുംമൂട് : നൂറനാട് പഞ്ചായത്തിൽ ചാരുംമൂട് പാലമൂട് മുതൽ ഗോഡ്സ് വില്ലവരെയുള്ള 350 മീറ്റർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി.കുറ്റിശ്ശേരിൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് മത്തായി മുഖ്യ പ്രഭാഷണം നടത്തി. വർഗീസ്, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.