arrest

ആലപ്പുഴ: ജില്ലയിൽ വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയവത്ക്കരണം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ച് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അടുപ്പക്കാർക്ക് വാക്‌സിൻ നൽകാതിരുന്ന കൈനകരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയുമടക്കം സംഘം ചേർന്ന് മർദ്ധിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണ്. ആരോഗ്യപ്രവർത്തകരെ അക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തി കേസ് ദുർബലപ്പെടുത്തി കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ ജനാധിപത്യപരമായി നേരിടുമെന്നും ലിജു പറഞ്ഞു.