മാവേലിക്കര: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കര കിഴക്ക് മേഖലയിൽ ഭവന സന്ദർശനം നടത്തി. ആലപ്പുഴ മെഡിക്കൽല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം രോഗികളെ സന്ദർശിച്ച് പരിശോധന നടത്തി. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.