മാവേലിക്കര: ആസൂത്രണ ബോർഡ്, പി.എസ്.സി അംഗങ്ങളുടെ നിയമനങ്ങളിലെ സാമ്പത്തി​ക ഇടപാട് അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശേരിൽ ആവശ്യപ്പെട്ടു. ഇടതു മുന്നണിയിലെ ചെറുപാർട്ടികൾ ഇത്തരം നിയമനങ്ങൾക്ക് സാമ്പത്തികം മാത്രമാണ് മാനദണ്ഡമായി കാണുന്നത്. നിരവധി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പൊതുപ്രവർത്തകർ ഈ പാർട്ടികളിൽ ഉണ്ടായിട്ടും പാർട്ടികളുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത്. ഐ.എൻ.എല്ലിൽ ഇത് ഇപ്പോൾ തന്നെ വലിയ തർക്കമായി മാറിയിട്ടുണ്ട്. കേരള കോൺഗ്രസ് പിള്ള വിഭാഗവും സ്കറിയ തോമസ് വിഭാഗവും നിയമനങ്ങളുടെ പേരിൽ പിളർപ്പിന്റെ വക്കിലാണ്. നിയമനങ്ങളിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശം അയച്ചതായി കുറ്റിശേരി അറിയിച്ചു.