photo

ചേർത്തല : വെള്ളാപ്പള്ളി നടേശന്റെ 84-ാം ജന്മദിനത്തോടും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിനോടും അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യൽ തപാൽ കവറും സ്​റ്റാമ്പും പുറത്തിറക്കാൻ സംഘാടക സമിതി തീരുമാനിച്ചു.

ഇതിനുള്ള നിർദ്ദേശം ആഘോഷ കമ്മി​റ്റി ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാലിന് കൈമാറി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആഘോഷ കമ്മി​റ്റി പ്രോഗ്രാം കോ-ഓർഡിനേ​റ്റർ കെ.പത്മകുമാർ, കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ജോയിന്റ് കൺവീനർ പി.വി.രജിമോൻ, അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫീസർ കെ.എൽ.അശോകൻ എന്നിവർ പങ്കെടുത്തു.