sndp
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 1881-ാം നമ്പർ പാണ്ടനാട് ശാഖയിലെ യൂത്ത്മൂവ്മെന്റ് പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 1881-ാം നമ്പർ പാണ്ടനാട് ശാഖയിലെ യൂത്ത്മൂവ്മെന്റ് പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി, ശാഖ വൈസ് പ്രസിഡന്റ് മിഥുൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ അരുൺ തമ്പി, യൂണിയൻ യൂത്ത് മൂവ്മെൻ്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം മഹേഷ് മെഴുവേലി, സോമോൻ തിരുവൻ വണ്ടൂർ, യൂണിയൻ ധർമ്മസേന കോ - ഓർഡിനേറ്റർ വിജിൻ രാജ് തുടങ്ങിയവർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സജിത്ത് ശാന്തി സ്വാഗതവും യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഖിൽ അജയ് നന്ദിയും പറഞ്ഞു.