ph
ദേവികാ രാജഗോപാലിന് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അവാർഡ് നൽകുന്നു

കായംകുളം: കോൺഗ്രസ് കണ്ടല്ലൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ് വാങ്ങി വിജയിച്ച 18 വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രൊഫിഷ്യൻസി അവാർഡുകൾ നൽകി അനുമോദി​ച്ചു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിയാണ് അവാർഡുകൾ നൽകിയത്.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ. രാജഗോപാൽ, മണ്ഡലം പ്രസിഡന്റ് കെ ഹരീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപാ പുഷ്പൻ, രാധികാ മുരളി, കോലത്തേത്തു പദ്മിനി, സി.സി.സി മെമ്പർ മരക്കാലേത്തു വിജയൻ, ബ്ലോക്ക് സെക്രട്ടറി മാരായ സുനിൽകുമാർ പുതിയവിള, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.