ആലപ്പുഴ: തോട്ടപ്പള്ളി റോഡിൽ അനുവദനീമായതിനെക്കാൾ കൂടുതൽ ഭാരം കയറ്റി കരിമണൽ വണ്ടികൾ കടത്തിവിടുന്നത് ചൂണ്ടിക്കാണിച്ച മുൻ ഡപ്യൂട്ടി തഹസിൽദാറെ അമ്പലപ്പുഴ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. മുൻ ഡെപ്യൂട്ടി തഹസിൽദാർ ഭദ്രനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.