ആലപ്പുഴ .സത്യപ്രതിജ്ഞാലംഘനം നടത്തുകയും പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന മന്ത്രി ശശീന്ദ്രൻ രാജി വയ്ക്കുക, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുകഎന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കോശി തുണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അനീഷ് ആറാട്ടുകുളം, ജിജോ കാപ്പൻ ,മാത്യൂസ് സ്‌കറിയ ,ബിജു ഗ്രാമം ,അഡ്വാ.വിജയ് കുമാർ വാലയിൽ, കെ.എൻ.സാംസൺ , ഷാജി വാണിയാപുരയ്ക്കൽ ,സാബുവള്ളപ്പുര, ജേക്കബ് തരകൻ ,പി.ബി.സപ്രൂ തുടങ്ങിയവർ സംസാരിച്ചു.