മാന്നാർ: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളി ജനദ്രോഹനയങ്ങൾക്കെതിരെ പോസ്റ്റ് ഓഫീസുകളുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പെട്രോൾ - ഡീസൽ - പാചകവാതക വില വർദ്ധന പിൻവലിക്കുക, കമ്പി, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ആർട്ടിസാൻസുകളെ വാക്‌സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.