മാവേലിക്കര: മൂട്ടിൽ വനംകൊളള സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ സമരങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജ് ഓഫീസിന് മുന്നിൽ സമരം നടത്തി. സമരം സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. രാമദാസ് പന്തപ്പാവിൽ, ശ്രീകല.എസ്, പേള വിപിൻ കുമാർ, വിനോദിനി, രാജേഷ്.ആർ, അരുൺ കുമാർ, അമ്യത.ജെ, ലതാ ശേഖർ, സുനിൽ, രാജേഷ് കടവൂർ, പ്രവീൺ കുമാർ, അശോക് കുമാർ, ശിവേശ് ചന്ദ്രൻ, രാജേഷ് പേള, മഹേശ്വരി എന്നിവർ സംസാരിച്ചു.