മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ്‌ ലീഗ് ചെട്ടികുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. വീരമൃത്യു വരിച്ച ധീരജവാൻ കണ്ണമംഗലം തെക്ക് കുന്നേൽ പടീറ്റതിൽ കെ.അനിൽകുമാറിന്റെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം പ്രസിഡന്റ് ബി.എൻ.ശശിരാജ് ഉദ്‌ഘാടനം ചെയ്ത. യൂണിറ്റ് സെക്രട്ടറി ബി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ജി.സോമരാജൻ നായർ, എം.ശിവദാസൻ നായർ, ബി.ഉണ്ണികൃഷ്ണൻ നായർ, ജോൺ വർഗീസ്, ധീരജവാൻ അനിൽകുമാറിന്റെ മാതാവ് കെ.തങ്കമ്മ, സഹോദരി ടി.അമ്പിളി, ഉല്ലാസ്, സരസമ്മ, ശങ്കരിയമ്മ എന്നിവർ പങ്കെടുത്തു.