ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിറുത്തണമെന്നാവശ്യപ്പെട്ടു തോട്ടപ്പള്ളി ജനകിയ സമര സമതിയുടെ നേതൃത്വത്തിൽ ഖനന ഭൂമിയിലേക്ക് മാർച്ച് നടത്തി. മാർച്ച് ജനകീയ സമരസമതിയുടെ രക്ഷാധികാരിയും കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമതി അംഗവുമായ എം.ലിജു ഉദ്ഘാടനം ചെയ്തു. സമര സമതി ചെയർമാൻ എം.എച്ച്. വിജയൻ, കൺവീനർ കെ.പ്രദീപ്, യു.ഡി.എഫ് കൺവീനർ അഡ്വ. ആർ.സനൽകുമാർ, ടി.എ.ഹാമിദ് , ഏആർ കണ്ണൻ, എം വി.രഘു, എ.സുനിൽകുമാർ, പി.കെ.മോഹനൻ, കെ.സുഭാഷ്, അമ്മിണി വിജയൻ, പി.പി.നിജി, സജിമോൻ, കുഞ്ഞു മോൻ, സിമി പൊടിയൻ, വിപിൻ വിശ്വംഭരൻ , പി.സൽ പുത്രൻ, ധീവരസഭ താലൂക്ക് യുണിയൻ ട്രഷറർ അഖിലാനന്ദൻ എന്നിവർ നേതൃത്വം നൽകി.