kargil
കാർഗിൽ വിജയ് ദിവസത്തിൽ സേവ് ആലപ്പുഴ,എ.ഡി.ആർ.എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തുമ്പോളി ഗ്ലോബൽ പീസ് പാലസിൽ നടന്നവിജയാഘോഷം

ആലപ്പുഴ : കാർഗിൽ വിജയ് ദിവസത്തിൽ സേവ് ആലപ്പുഴ,എ.ഡി.ആർ.എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തുമ്പോളി ഗ്ലോബൽ പീസ് പാലസിൽ വിജയാഘോഷം നടത്തി. കേണൽ വിജയകുമാർ, മേജർ എ.കെ.ബി കുമാർ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. വീരമൃത്യു വരിച്ച ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ കേണൽ വിജയകുമാർ അനുസ്മരണദീപം തെളിയിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ഒളിമ്പിക്അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, അഡ്വ മനോജ്‌ കുമാർ,റോട്ടറി ഭാരവാഹി റോജസ് ജോസ്,ശ്രീ പ്രേം, ഉമ്മച്ചൻ, ജോമോൻ കണ്ണാട്ട് മഠം എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ പീസ് പാലസ് സ്ഥാപകൻ മേജർ എ. കെ.ബി. കുമാറിനെ ചടങ്ങിൽ വി.ജി. വിഷ്ണു ആദരിച്ചു.