ambala
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന വിദ്യാമൃതം പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർവഹിക്കുന്നു.

ആലപ്പുഴ. നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന വിദ്യാമൃതം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.സാമൂഹിക ഉന്നമനത്തിനും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി മമ്മൂട്ടി നടത്തുന്ന ഇടപെടലുകൾ പ്രാധാന്യമേറി​യതാണെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. പദ്ധതി ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനിലൂടെയാണ് നടപ്പാക്കുന്നത്. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയാണ് വിദ്യാമൃതം. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപുഴ അദ്ധ്യക്ഷത വഹിച്ചു. ഫാ.സേവ്യർകുടിയാംശേരി, വിജിലൻസ് ഡി.വൈ.എസ്.പി. ജെ കുര്യാക്കോസ്, വാഹിദ്മാവുങ്കൽ, അനിൽകുരുവിള തുടങ്ങിയവർ പങ്കെടുത്തു.