payar
രാമങ്കരി സർവ്വിസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ആവിഷ്ക്കരിച്ച പിടിപ്പയർ കൃഷി

കുട്ടനാട് : സഹകരണ വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച പിടിപ്പയർ കൃഷിക്ക് കുട്ടനാടൻ കാർഷികപ്പെരുമയുടെ തിളക്കം. ബാങ്ക് വക പതിനഞ്ച് സെന്റ് പുരയിടത്തിൽ ഭരണസമിതിയുടെനേതൃത്വത്തിൽ ആരംഭിച്ച പിടിപ്പയർ കൃഷിയിൽ ഇക്കുറി നൂറ്ശതമാനമാണ് നേട്ടം. രണ്ടുമാസങ്ങൾക്ക് മുമ്പാണ് 'പയർ കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷിയെക്കുറിച്ചുള്ള ആലോചന തുടങ്ങിയപ്പോൾ തന്നെ ആവശ്യമായ വീത്തും വളവും ഭരണസമിതി അംഗങ്ങളായ എൻ നീലകണ്ഠപിള്ളയുടെ കെ.കെ.തോമസും ചേർന്ന് കണ്ടെത്തുകയായിരുന്നു. മൂന്നാഴ്ച പിന്നിട്ടതോടെ മഴയും വെള്ളപ്പൊക്കവും വെല്ലുവിളിയുയർത്തിയെങ്കിലും പ്രസിഡന്റ്‌ ജോബി തോമസ് കൃഷിയുമായി​ മുന്നോട്ട്‌ പോകാൻ ഭരണസമിതിയംഗങ്ങൾക്ക് ധൈര്യം നൽകി. കഴിഞ്ഞ വർഷം ഇതേപോലെ ചേന കൃഷി ചെയ്തിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ മുഴുവൻ നശിച്ചുപോയി​.
ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് ശ്രമി​ക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റും സി.പി.എം രാമങ്കരി ലോക്കൽ കമ്മറ്റിയംഗവുമായ ജോബി തോമസ് പറഞ്ഞു.