പൂച്ചാക്കൽ : പാണാവള്ളി - തൈക്കാട്ടുശേരി പഞ്ചായത്തുകളിലായുള്ള ഇളംകുളം പാടശേഖരത്തിൽ കഴിഞ്ഞ വർഷം കൃഷി ചെയ്തവർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക സമിതി മന്ത്രി പി.പ്രസാദിന് നിവേദനം നൽകി. സമിതി പ്രസിഡന്റ് ജി. വത്സപ്പൻ, ട്രഷറർ അഗസ്റ്റിൻ ഊരുട്ടിത്തറ, അഡ്വ.എം.കെ. ഉത്തമൻ, സി. ചെല്ലപ്പൻ ,കെ.ബാബുലാൽ തുടങ്ങിയവർ മന്ത്രിയുമായി ചർച്ച നടത്തി.