കുപ്പപ്പുറം : ഗവ.പി.എച്ച്.സിയിലെ ഡോക്ടർ ശരത്ചന്ദ്ര ബോസിനെയും ആരോഗ്യ പ്രവർത്തകരേയും കൈയ്യേറ്റം ചെയ്ത കൈനകരി പഞ്ചായത്ത് പ്രസിഡന്റിനേയും കൂട്ടരേയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു ആശുപത്രിയ്ക്കു മുമ്പിൽ ബഹുജന ധർണ്ണ നടത്തി.ടി.പി.രാജു ഉദ്ഘാടനം ചെയ്തു ജനകീയ പ്രതിരോധ സമിതി കുട്ടനാട് താലൂക്ക് സെക്രട്ടറി പി.ആർ.സതീശൻ മുഖ്യപ്രസംഗം നടത്തി. എം.വി.ഹരിലാൽ, പി.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. സുധീർ കുമാർ, പി.ആർ.അനിൽകുമാർ , സുലഭ, രാധ,സന്തോഷ് തുടങ്ങിയവർ നേതൃത്വം നല്കി.