അമ്പലപ്പുഴ : സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കു നേരെ അടിയ്ക്കടിയുണ്ടാകുന്ന ആക്രമണങ്ങളിൽ ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തി. കുട്ടനാട്ടിൽ ഡോക്ടറെ മർദ്ദിച്ചതും, ആലപ്പുഴ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതും ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും മനോവീര്യം തകർക്കാനിടയാക്കുമെന്ന് ഡി.എസ്.ജെ ദേശീയ കോ- ഓർഡിനേറ്റർ ഡോ. കുര്യൻ ഉമ്മനും സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. അരുൺ എസ്.വിയും പറഞ്ഞു. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അവർ ആവശ്യപെട്ടു.