ആലപ്പുഴ: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയുടെ. ജില്ലയിലെ മീറ്റിംഗ് ഇന്നും നാളെയും ഡി.സി.സി ഓഫീസിൽ രാവിലെ 10 മുതൽ നടക്കും. ഇന്ന് ജില്ലയിലെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ,കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങൾ, കെ.പി.സി.സി അംഗങ്ങൾ എന്നിവരെയും നാളെ ജില്ലയിലെ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവരെയും വി.സി. കബീർ ചെയർമാനും പുനലൂർ മധു, ഖാദർ മാങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതി നേരിൽ കാണുമെന്ന് ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു അറിയിച്ചു .