grandasala-hall
ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗ്രന്ഥശാലാ പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവ്വഹിക്കുന്നു

മുതുകുളം: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുണ്ഡലിനീ യോഗാ പരിശീലന കേന്ദ്രം ആരംഭിച്ചു. രാവിലെ 6 മണി മുതൽ 7 മണി വരെ ഇരുപതു പേർക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രന്ഥശാലാ പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവ്വഹിച്ചു. സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ ജി.വി.രമേശ് ബാബു യോഗാസന്ദേശം നൽകി. റിട്ട. ജില്ലാ ജഡ്ജി എൻ.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഐശ്വര്യ തങ്കപ്പൻ, ആർ.കിരൺകുമാർ, അനീഷ് എസ്.ചേപ്പാട്, എസ്.ആനന്ദവല്ലി , പി.എ.നാസിം, പി.സുകുമാരൻ, എന്നിവർ സംസാരിച്ചു