മാന്നാർ : എസ്.എൻ.ഡി.പി. യോഗം മാന്നാർ യൂണിയനിലെ 553ാം നമ്പർ ശാഖായോഗത്തിൽ പെൻഷനേഴ്സ് കൗൺസിൽ രൂപീകരിച്ചു. യോഗത്തിൽ പെൻഷനേഴ്സ് കൗൺസിൽ ചെയർമാൻ സതീശൻ മുന്നേത്ത് അദ്ധ്യക്ഷത വഹിച്ചു. മാന്നാർ എസ്.എൻ.ഡി.പി. യോഗം യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ ജയലാൽ എസ്. പടീത്തറ, അഡ്മിനിസ്‌ട്രേറ്റീവ് അംഗം നുന്നുപ്രകാശ്, ശാഖാസെക്രട്ടറി പുരുഷൻ വെങ്ങാഴിയിൽ, പെൻഷനേഴ്സ് യൂണിയൻ കമ്മി​റ്റി അംഗം സുജാത നുന്നുപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ശാഖാപെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായി കുട്ടപ്പൻ ഇടയിലപറമ്പിൽ , ചെയർമാൻ , ബാലചന്ദ്രൻ അമ്പലശ്ശേരിൽ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ പെൻഷനേഴ്സ് കൺവീനർ സുകു കാരാഞ്ചേരിൽ സ്വാഗതവും കുട്ടപ്പൻ ഇടയിലപ്പറമ്പിൽ നന്ദിയും പറഞ്ഞു.