a
അഡ്വ.അനില്‍ വിളയില്‍

മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂർ സംഘടന ജില്ലയുടെ വാർഷിക ബൈഠക്ക് മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂളിൽ നടന്നു. ജില്ല വൈസ് പ്രസിഡന്റ് എ.ആർ രാജഗോപാൽ അദ്ധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി ഗിരീഷ്, തിരുവനന്തപുരം സംഭാഗ് മാതൃശക്തി സംയോജിക ജയടീച്ചർ, ശബരിഗിരി വിഭാഗ് സംഘടനാ സെക്രട്ടറി എൻ.രാജൻ, വിഭാഗ് ബജ്റംഗ്ദൾ സംയോജക് എം.കെ രാജീവ് എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസമേഖലയിൽ ഒന്നാംസ്ഥാനം കരസ്തമാക്കിയ വിശ്വഹിന്ദുപരിഷത്ത് കുടുംബങ്ങളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി അഡ്വ.അനിൽ വിളയിൽ (പ്രസിഡന്റ്), ജീ.സുധീഷ് കുമാർ (വർക്കിംഗ് പ്രസിഡന്റ്00), എ.ആർ രാജഗോപാൽ (വൈസ് പ്രസിഡന്റ്), ടി.ആർ രാജ്കുമാർ (സെക്രട്ടറി), ജീ.അനീഷ് കൃഷ്ണൻ (സംഘടന സെക്രട്ടറി), എം.ചന്ദ്രശേഖരൻ, വി.രാധാകൃഷ്ണൻ (ജോ.സെക്രട്ടറി), മനു ഹരിപ്പാട് (ട്രഷറർ), ടി.വി രതീഷ് (സേവാപ്രമുഖ്), സജിത് ആഞ്ഞിലിപ്ര (സമ്പർക്ക പ്രമുഖ്), വി.കെ രാജൻ (സത്സംഗപ്രമുഖ്), സുജിത്ത് വെട്ടിയാർ (പ്രചാർ പ്രമുഖ്), വിഷ്ണു നമ്പൂതിരി (അർച്ചക്ക് പുരോഹിത്), വി.വിഷ്ണു (ബജ്റംഗ്ദൾ സംയോജക്), ശ്യാമ അജിത്ത് (ദുർഗാവാഹിനി സംയോജിക), ബിന്ദു രാജൻ (ദുർഗാവാഹിനി സഹ.സംയോജിക), രജനി രാജീവ് (മാതൃശക്തി സംയോജിക), ഡോ.ഈശ്വരി (മാതൃശക്തി സഹ.സംയോജിക) എന്നിവരെ തിരഞ്ഞെടുത്തു.