vb
ഹരിപ്പാട് ഹെഡ് പോസ്റ്റാഫീസ് സമരം കെ.എസ്.കെ.ടി.യു.ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: തൊഴിലുറപ്പ്തൊഴിലാളികൾക്ക് 200 തൊഴിൽ ദിനങ്ങൾ നൽകുക, വേതനം 600 രൂപയാക്കുക, നഗരപ്രദേശങ്ങളിലും തൊഴിലുറപ്പ് പ്രവർത്തനം വ്യാപിപ്പിക്കുക, ജാതിയടിസ്ഥാനത്തിൽ വേതനം നൽകാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ് കെ.ടി.യു, ബി.കെ.എം.യു, പി.കെ.എസ് സംയുക്ത നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ആഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആലപ്പുഴ ബി.എസ് എൻ.എൽ ഓഫീസ് ധർണ പി.കെ.എസ്. ജില്ലാ പ്രസിഡന്റ് ഡി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഹെഡ് പോസ്റ്റാഫീസ് സമരം കെ.എസ്.കെ.ടി.യു.ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. രുഗ്മിണി രാജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രവീന്ദ്രൻ, എസ്.കൃഷ്ണൻകുട്ടി .പി.എം.ചന്ദ്രൻ, എം.എസ്.വി.അംബിക എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി മുട്ടം പോസ്റ്റാഫീസ് സമരം കെ.എസ്.കെ.ടി.യു.സംസ്ഥാന കമ്മി​റ്റി അംഗം എൻ.സോമൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഹെഡ് പോസ്റ്റാഫീസ് സമരം കെ.എസ് കെ.ടി.യു.ജില്ലാ പ്രസിഡന്റ് കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. രമേശ്കുമാർ, യശോധരൻ, എസ്.കെ.ദേവദാസ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ പോസ്റ്റാഫീസ് സമരം ബി.കെ.എം.യു.ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജെ.മണി, വൈ.പ്രദീപ് എം.രഘു, കൃഷ്ണമ്മ, സിന്ധു അനിരുഡൻ എന്നിവർ സംസാരിച്ചു. തകഴി പോസ്റ്റാഫീസ് ധർണ കെ.എസ്.കെ.ടി.യൂ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീകുമാർ, പി.സി. കുഞ്ഞുമോൻ, മദനൻ, ശശീന്ദ്രബാബു,ശശികമാർ എന്നിവർ സംസാരിച്ചു.