ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ വായനദിനത്തോടനുബന്ധിച്ചു സമാഹരിച്ച പുസ്തകങ്ങൾ പള്ളിപ്പാട് ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് കൈമാറി. ലൈബ്രറി കൗൺസിൽ അംഗം മോഹൻ ആറ്റുപുറം, പ്രസിഡന്റ് കെ രവീന്ദ്രനാഥ്, വാർഡ് മെമ്പർ റെയ്ച്ചൽ വർഗീസ്, ലൈബ്രേറിയൻ പി. വിജയമ്മ, എസ് ബീന, എ. അനഘ എന്നിവർക്ക്, പ്രോഗ്രാം ഓഫീസർ പ്രീതയുടെ നേതൃത്വത്തിൽ വോളണ്ടിയർ എൻ. നിഹാൽ മുഹമ്മദ്, ചാരുകേശ്. കെ. പ്രിയേഷ്, ഹരിത ഹരികുമാർ എന്നിവർ പുസ്തകങ്ങൾ കൈമാറി. ജൂൺ 19 മുതൽ ഒരുമാസം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് വായനാദിനം ആഘോഷിച്ചത്. പ്രമുഖ വ്യക്തികളുടെ ക്ലാസുകൾ, സംവാദങ്ങൾ, ബഷീർ, എം ടി, ഒ എൻ വി എന്നിവരുടെ രചനകളുടെ ആസ്വാദനങ്ങൾ തുടങ്ങി, കുട്ടികളിൽ വായനയും എഴുത്തും വളർത്തുന്നതിന് ആവശ്യമായ വിവിധയിനം പരിപാടികളാണ് യൂണിറ്റ് സംഘടിപ്പിച്ചത്.