മാവേലിക്കര: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബസ്റ്റാൻഡിൽ ഇന്ന് രാവിലെ 10 മുതൽ ബസുടമകൾ ഉപവാസ സമരം നടത്തും. മാവേലിക്കര നഗരസഭാ ചെയർമാൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനാവും. നഗരസഭാ ഉപാദ്ധ്യക്ഷ ലളിതാ രവീന്ദ്രനാഥ്, വാർഡ് കൗൺസിലർ ശാന്തി, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും.

പൊതു ഗതാഗതം സംരക്ഷിക്കുക, കോവി ഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കുക, സ്വകാര്യബസുകൾക്ക് ഡീസലിന് സബ്സിഡി നൽകുക, ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക,ചിലവിന് ആനുപാതികമായി വരുമാനം വർദ്ധിപിക്കുക, ബസുടമകൾക്ക് പലിശ രഹിത വായ്പ അനുവദിക്കുക, ബസ് തൊഴിലാളികൾക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.